District News
പെരിന്തല്മണ്ണ: നഗരസഭയില് ഒന്നരകോടി രൂപയുടെ സ്പില് ഓവര്പദ്ധതി പ്രവൃത്തികള്ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി. അനുവദിച്ച 1,50, 83,000 രൂപ സ്പില് ഓവര് പദ്ധതികള്ക്ക് മാത്രം വിനിയോഗിക്കാവൂവെന്ന് കര്ശന നിര്ദേശമുണ്ട്. അതേസമയം നഗരസഭ പരിധിയില് പലഭാഗത്തും തെരുവ് നായ ശല്യം രൂക്ഷമായതായും നായകളെ നിയന്ത്രിക്കാന് നഗരസഭ ക്രിയാത്മക ഇടപെടല് നടത്തുന്നില്ലെന്നും കൗണ്സില് യോഗത്തില് തേക്കിന്കോട് വാര്ഡ് കൗണ്സിലര് ജിഷ്ണു നാരായണന് ആരോപിച്ചു. നഗരസഭയില് പുതുതായി ചുമതലയേറ്റ സെക്രട്ടറി എ.എസ്. പ്രദീപിനെ ചെയര്പേര്സണ് പച്ചീരി സുരയ്യ, വൈസ് ചെയര്മാന് എം.ബി ഫസല്, കൗണ്സിലര്മാര് എന്നിവര് സ്വീകരിച്ചു.
District News
വൈക്കം: നായർ സർവീസ് സൊസൈറ്റി നായക സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വൈക്കം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോടിന് സ്വീകരണം നൽകി. താലൂക്ക് യൂണിയൻ, വനിതാ യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം ഒരുക്കിയത്.
വൈസ് പ്രസിഡന്റ് പി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ. മധു എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു. വനിതാ യൂണിയന്റെ ഉപഹാരം പ്രസിഡന്റ് കെ. ജയലക്ഷ്മി, സെക്രട്ടറി ശ്രീകലാ ദിലീപ് എന്നിവർ ചേർന്ന് നൽകി. എൻ. മധു, പി.എസ്. വേണുഗോപാൽ, പി. എൻ. രാധാകൃഷ്ണൻ, എസ്. മധു, സി.എൻ. ഓമന, എസ്. മുരുകേശ് എന്നിവർ പ്രസംഗിച്ചു.
District News
കടുത്തുരുത്തി: മന്ത്രി മോന്സ് ജോസഫിന് ജന്മനാടായ ആപ്പാഞ്ചിറയില് പൗരാവലിയുടെ നേതൃത്വത്തില് സ്വീകരണം നല്കി. പ്രായഭേദമെന്യേ നാടൊന്നാകെ സ്വീകരണ വേദിയിലേക്ക് എത്തിയതോടെ പരിപാടി ആപ്പാഞ്ചിറയുടെ സ്നേഹസംഗമമായി മാറി. നാട്ടുകാര് നല്കിയ സ്നേഹാദരങ്ങള്ക്ക് നന്ദി രേഖപ്പെടുത്തി മന്ത്രി പ്രസംഗിച്ചു. യോഗത്തില് പഞ്ചായത്തംഗങ്ങളായ മിനി ദിലീപ് കുമാര്, നോബി മുണ്ടയ്ക്കന്, ബിജു ചിറ്റേത്ത്, പൗരാവലി ഭാരവാഹികളായ ജെന്സണ്, ഉണ്ണി, സലിം നടയ്ക്കമ്യാലില്, മഹേഷ് മാളിയേക്കല്, സാജന് പൂവക്കോട്ടില് തുടങ്ങിയവര് പരിപാടികള്ക്ക് നേതൃത്വം നല്കി.
District News
കടുത്തുരുത്തി: കല്ലറ പഞ്ചായത്തിന്റെ നേതൃത്വത്തില് വൈക്കം എംഎല്എ കെ. ബിനിമോന് സ്വീകരണവും കല്ലറ പഞ്ചായത്തിനെ ജില്ലാതലത്തില് മൂന്നാം തവണയും ക്ഷയരോഗ വിമുക്ത പഞ്ചായത്ത് ആക്കാനായി പ്രവര്ത്തിച്ച ആരോഗ്യപ്രവര്ത്തകർക്ക് ആദരവും നൽകി. യോഗത്തില് കല്ലറ പഞ്ചായത്ത് പ്രസിഡന്റ് മിനി അഗസ്റ്റിന് എംഎല്എയെ പൊന്നാടയണിയിച്ച് ആദരിച്ചു. ആരോഗ്യ പ്രവര്ത്തകരെ കെ. ബിനിമോന് മെമന്റോ നല്കി അനുമോദിച്ചു.
District News
ചന്ദനപ്പള്ളി: നായർ സർവീസ് സൊസൈറ്റിയുടെ രജിസ്ട്രാറായി തെരഞ്ഞെടുക്കപ്പെട്ട അങ്ങാടിക്കൽ വടക്ക് കണ്ണമ്പള്ളിൽ ഡോ. ജഗദീഷ് കുമാറിന് ചന്ദനപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ജില്ലാ പിൽഗ്രിം ടൂറിസം സൊസൈറ്റിയും ചന്ദനപ്പള്ളി ടീച്ചേഴ്സ് ഗിൽഡും സംയുക്തമായി സ്വീകരണം നൽകി.
സൊസൈറ്റി ചെയർമാൻ ഡോ. ജോർജ് വർഗീസ് കൊപ്പാറ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കുര്യൻ വർഗീസ് കോർഎപ്പിസ്കോപ്പ, ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി വികാരി ഫാ. സുനിൽ ഏബ്രഹാം, സെന്റ് ജോർജ് മലങ്കര കത്തോലിക്കാ വലിയ പള്ളി വികാരി ഫാ. ഏബ്രഹാം മണ്ണിൽ, കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പാൾ ഡോ റെന്നി പി. വർഗീസ് , ബ്ലോക്ക് പഞ്ചായത്ത് അംഗം അജികുമാർ രണ്ടാംകുറ്റി , പഞ്ചായത്തു വൈസ് പ്രസിഡന്റ് പ്രകാശ് ടി. ജോൺ , അംബിക വിനയൻ, റോയ് വർഗീസ്, പ്രീത് ചന്ദനപ്പള്ളി, ജെസ്റ്റസ് നാടാവള്ളിൽ , ജേക്കബ് കുറ്റിയിൽ, അലക്സ് കൊപ്പാറ, ആനിയമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.
സർവീസിൽ നിന്നു വിരമിച്ച കാതോലിക്കേറ്റ് എച്ച്എസ്എസ് പ്രിൻസിപ്പാൾ ജേക്കബ് ജോർജ് കുറ്റിയിൽ , വടശേരിക്കര ടിടിടിഎം എച്ച്എസ്എസ് പ്രിൻസിപ്പാൾ ബിനു പി. തയ്യിൽ, ജയാ ജോൺസൺ എന്നിവരെ ആദരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ പ്ലസ്ടു , ഡിഗ്രി, പിജി വിദ്യാർഥികൾക്കും പുരസ്കാരങ്ങൾ നൽകി.
District News
മട്ടന്നൂർ: മന്ത്രിയായതിന് ശേഷം ആദ്യമായി കണ്ണൂർ വിമാനത്താവളത്തിലെത്തിയ ഗതാഗത മന്ത്രി മന്ത്രി സി.പി. ജോണിന് യുഡിഎഫിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഇന്നലെ രാത്രി ഒമ്പതോടെയാണ് മന്ത്രി തിരുവനന്തപുരത്ത് നിന്നുളള വിമാനത്തിൽ കണ്ണൂരിലെത്തിയത്. കോഴിക്കോട്ടേക്ക് പോകാനാണ് മന്ത്രി കണ്ണൂരിലെത്തിയത്.
സിഎംപി സംസ്ഥാന എക്സിക്യുട്ടീവ് അംഗം എൻ.സി. സുമോദ്, ഡിസിസി സെക്രട്ടറി ഒ.കെ. പ്രസാദ് കുമാർ, ആർഎസ്പി ജില്ലാ സെക്രട്ടറി പി. വിജിത്ത് കുമാർ, സിഎംപി ഏരിയാ സെക്രട്ടറി എം. കെ. കുഞ്ഞിക്കണ്ണൻ, ടി. ദിനേശൻ, കെ. ഭാസ്കരൻ, ടി.കെ. രാജീവൻ, ഹരികൃഷ്ണൻ പാളാട്, റസാക്ക് മണക്കായി തുടങ്ങിയവർ സ്വീകരിക്കാനെത്തിയിരുന്നു.
District News
മണ്ണാർക്കാട്: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ(കെഎസ്പിപിഡബ്ല്യുഎ) മണ്ണാർക്കാട് സർക്കിൾ യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച പ്രതിഭകൾക്കുള്ള സ്നേഹാദരവും നടത്തി. പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി ഫിറോസ് എം. ഷെഫീഖ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. ഭാസ്കരൻ അധ്യക്ഷനായി. സെക്രട്ടറി കെ.പി. അബ്ദുൾ റഹ്മാൻ, ജില്ലാ പ്രസിഡന്റ് വി. രാമദാസ്, സെക്രട്ടറി കെ.വി. ലാൽ, ഭാരവാഹികളായ ആർ. ഉണ്ണികൃഷ്ണൻ, സാം പി. ജോസഫ്, കെ. വിജയൻ, എ. ദാസൻ, ശശിധരൻ പ്രസംഗിച്ചു.
സംഘടനാ മെംബർമാരുടെ കുടുംബാംഗങ്ങളായ ഈസ ബിൻ മൻസൂർ, ദക്ഷേഷ് ദാസ്, ഐമൻ കെ. സുറൂഷ്, മാധവ് എ. വിനീത്, കെവിൻ ജോ റൊണാൾഡ്, എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കിയ മണ്ണാർക്കാട് സ്വദേശികളായ അൻഷദ്, ഇർഫാൻ എന്നിവർക്ക് സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു. മെഡിസെപ് അപാകതകൾ പരിഹരിക്കുക, ട്രെയിനിംഗ് പീരിയഡ് സർവീസായി പരിഗണിക്കുക, സേവനത്തിൽ നിന്നും വിരമിച്ചവരുടെ ക്ഷേമത്തിനായി പെൻഷനേഴ്സ് വെൽഫയർ ബോർഡ് രൂപീകരിക്കുക തുടങ്ങിയ വിഷയങ്ങളിൽ പുതിയ സർക്കാർ അനുഭാവപൂർവമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
District News
കൊല്ലം: പദ്മഭൂഷണ് പുരസ്കാരം ലഭിച്ച എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറിയും എസ്എന് ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന് എസ്എന് ട്രസ്റ്റിന്റെയും ജില്ലയിലെ 10 എസ്എന്ഡിപി യോഗം യൂണിയനുകളുടെയും നേതൃത്വത്തില് കൊല്ലത്ത് സ്വീകരണം നല്കും. നാളെ വൈകുന്നേരം മൂന്നിന് കൊല്ലം, കര്ബല, വിഎന്എസ്എസ് നഴ്സിംഗ് കോളജ് അങ്കണത്തില് നടക്കുന്ന സമ്മേളനത്തില് സ്വാഗതസംഘം കണ്വീനര് മോഹന് ശങ്കര് അധ്യക്ഷത വഹിക്കും. വെള്ളാപ്പള്ളി നടേശന് പ്രസംഗിക്കും. സ്വാഗതസംഘം ചെയര്മാന് ഡോ. ജി. ജയദേവന് സ്വാഗതവും സ്വാഗതസംഘം ജോയിന്റ് സെക്രട്ടറി എ. സോമരാജന് നന്ദിയും പറയും.
ഫിനാന്സ് കമ്മിറ്റി ചെയര്മാന് എന്. രാജേന്ദ്രന്, കണ്വീനര് ടി.കെ. സുന്ദരേശന്, എസ്എന്ഡിപി യോഗം കൗണ്സിലര്മാരായ പി. സുന്ദരന്, പച്ചയില് സന്ദീപ്, ചാത്തന്നൂര് യൂണിയന് പ്രസിഡന്റ് ബി.ബി. ഗോപകുമാര് എംഎല്എ. സെക്രട്ടറി കെ. വിജയകുമാര്, ചവറ യൂണിയന് പ്രസിഡന്റ് അരിനല്ലൂര് സഞ്ജയന്, സെക്രട്ടറി കാരയില് അനീഷ്, കടയ്ക്കല് യൂണിയന് പ്രസിഡന്റ് ഡി. ചന്ദ്രബോസ്, സെക്രട്ടറി ഇന് ചാര്ജ് കെ. പ്രേംരാജ്, കരുനാഗപ്പള്ളി യൂണിയന് പ്രസിഡന്റ് കെ. സുശീലന്, കൊട്ടാരക്കര യൂണിയന് പ്രസിഡന്റ് സതീഷ് സത്യപാലന്, സെക്രട്ടറി ഇന് ചാര്ജ് എന്. രവീന്ദ്രന്, കുണ്ടറ യൂണിയന് സെക്രട്ടറി എസ്.അനില്കുമാര്, കുന്നത്തൂര് യൂണിയന് പ്രസിഡന്റ് ആര്. ശ്രീകുമാര്, സെക്രട്ടറി ഇന് ചാര്ജ് റാം മനോജ്, പത്തനാപുരം യൂണിയന് പ്രസിഡന്റ് ആദംകോട് കെ.ഷാജി, സെക്രട്ടറി ബി.ബിജു, പുനലൂര് യൂണിയന് സെക്രട്ടറി ആര്. ഹരിദാസ്, എസ്എന് ട്രസ്റ്റ് ബോര്ഡ് അംഗം പ്രീതി നടേശന് എന്നിവര് പങ്കെടുക്കും.
10 യൂണിയനുകളിലെ ശാഖാ ഭാരവാഹികളും പ്രവര്ത്തകരും, പോഷകസംഘടന ഭാരവാഹികളും പ്രവര്ത്തകരും, എസ്എന് ട്രസ്റ്റ് ബോര്ഡ് അംഗങ്ങള്, എസ്എന് ട്രസ്റ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര് തുടങ്ങിയവരടക്കം പതിനയ്യായിരത്തോളം പേര് സ്വീകരണ ചടങ്ങില് പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയര്മാന് ഡോ. ജി. ജയദേവന് പത്രസമ്മേളനത്തില് അറിയിച്ചു.
കണ്വീനര് മോഹന് ശങ്കര്, ഫിനാന്സ് കമ്മിറ്റി കണ്വീനര് എന്. രാജേന്ദ്രന്, യോഗനാദം ചീഫ് ഓര്ഗനൈസര് പി.വി. രജിമോന്, പി സുന്ദരന് എന്നിവരും പങ്കെടുത്തു.
District News
ആലപ്പുഴ: വൈഎംസിഎ ഓപ്പൺ ഓഡിറ്റോറിയത്തിൽ നാളെ നടക്കുന്ന കേരള കോൺഗ്രസ് ജനപ്രതിനിധികൾക്കുള്ള സ്വീകരണ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഉച്ചകഴിഞ്ഞ് മൂന്നിന് ആലപ്പുഴ പിച്ചു അയ്യർ ജംഗ്ഷനിൽനിന്ന് ജനപ്രതിനിധികളെ സ്വീകരിക്കും. ജില്ലയിലെ എല്ലാ നിയോജ
കമണ്ഡലങ്ങളിൽനിന്നും പ്രവർത്തകർ പങ്കെടുക്കും.
ഇതിനു മുന്നോടിയായി നടന്ന ജില്ലാ നേതൃ കൺവൻഷൻ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. സിറിയക് കാവിൽ, എ.എൻ. പുരം ശിവകുമാർ, മുരളി പര്യാത്, എൻ. അജിത്ത് രാജ്, ബേബി പാറേക്കാടൻ, ജോസുകുട്ടി ജോസഫ്, അരുൺ ഫിലിപ്പ്, ബീന റസാക്ക്, ലിസമ്മ ബേബി തുടങ്ങിയവർ പ്രസംഗിച്ചു.
District News
കുമാരമംഗലം: എംകെഎന്എം എച്ച്എസ്എസില് ചീഫ് വിപ്പ് അപു ജോണ് ജോസഫിന് സ്വീകരണം നല്കി. സ്കൂളില് നടപ്പാക്കുന്ന വിവിധ പദ്ധതികള് അദ്ദേഹം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എന്. റോയി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോബി മാത്യു, സ്കൂള് മാനേജര് ആര്.കെ. ദാസ്, ഹെഡ്മാസ്റ്റര് എസ്. സാവിന്, പ്രിന്സിപ്പല് ടോംസി തോമസ്, പ്രോഗ്രാം കോ-ഓര്ഡിനേറ്റര് എസ്. സുഭാഷ് എന്നിവര് പ്രസംഗിച്ചു.
സ്കൂളിലെ അന്തരിച്ച അധ്യാപിക ദേവികയുടെ പേരില് ആരംഭിക്കുന്ന സ്പെഷല് ഇംഗ്ലീഷ് ക്ലാസുകള്, മുഴുവന്സമയ സ്കൂള് നഴ്സിന്റെ സേവനത്തോടെ ആരംഭിക്കുന്ന നഴ്സിംഗ് സ്റ്റേഷന്, സ്കൂളിലെ ഫേസ്ബുക്ക്, ഇന്സ്റ്റഗ്രാം പേജുകളുടെ ഉദ്ഘാടനം എന്നിവയും കഴിഞ്ഞ എസ്എസ്എല്സി പരീക്ഷയില് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്ക്കുള്ള സമ്മാന വിതരണവും നടത്തി.
District News
തൃശൂർ: പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്ന ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനു തൃശൂർ ബസിലിക്കയിൽ സ്വീകരണം നൽകി. ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ബസിലിക്ക മുൻ റെക്ടർ ഫാ. റാഫേൽ വടക്കൻ മുഖ്യപ്രഭാഷണം നടത്തി. കൺസ്ട്രക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. ജോസ് പോൾ ചാണ്ടി, കൺസ്ട്രക്ഷൻ കമ്മിറ്റി കൺവീനർ ടി.കെ. അന്തോണിക്കുട്ടി, മുൻ മേയർ ഐ.പി. പോൾ, മാനേജിംഗ് ട്രസ്റ്റി ജോയ് കെ. ജോൺ, പ്രഫ. സൂസി പോളി എന്നിവർ പ്രസംഗിച്ചു.
Kerala
കോട്ടയം: ജനക്ഷേമ പ്രവര്ത്തനങ്ങളും പുതുയുഗ കാലഘട്ടത്തിന്റെ വികസനപ്രവര്ത്തനങ്ങളുമായി കേരളത്തില് ഉണ്ടാകാന് പോകുന്ന സമഗ്ര മാറ്റങ്ങള് കേരളത്തില് യുഡിഎഫിന്റെ തുടര് ഭരണത്തിന് വഴിതെളിക്കുമെന്ന് കേരള കോണ്ഗ്രസ് ജേക്കബ് പാര്ട്ടി ലീഡറും മന്ത്രിയുമായ അനൂപ് ജേക്കബ്.
കേരള കോണ്ഗ്രസ് ജേക്കബ് സംസ്ഥാന കമ്മിറ്റി നല്കിയ സ്വീകരണത്തിനു മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പാര്ട്ടി ചെയര്മാന് വാക്കനാട് രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
പാര്ട്ടി സംസ്ഥാന നേതാക്കളായ ബാബു വലിയവീടന്, വി.ഡി. ജോസഫ്, കെ.ആര്. ഗിരിജന്, ചിരട്ടക്കോണം സുരേഷ്, പി.എസ്. ജയിംസ്, കരുമം സുന്ദരേശന്, കല്ലട ഫ്രാന്സിസ്, സുനില് എടപ്പലക്കാട്ട്, ടോമി വേദഗിരി, ഇ.എം. മൈക്കിള്, തങ്കച്ചന് വാഴച്ചിറ, പി.എം. ഏലിയാസ്, സനോജ് മേമന, സാബു മുതിരക്കാ ലായില്, വേലപ്പന് നായര്, വി.ഡി. ഉലഹന്നാന് തുടങ്ങിയവര് പ്രസംഗിച്ചു.
District News
ചെറുപുഴ: ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐഎൻടിയുസി) ചെറുപുഴ, പെരിങ്ങോം പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിരമിക്കുന്ന അങ്കണവാടി ജീവനക്കാരായ കെ. ഓമന, എ.ജി. ഇന്ദിര എന്നിവർക്ക് യാത്രയയപ്പും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. പാടിയോട്ടുചാൽ സർവീസ് സഹകരണ ബാങ്ക് ചെറുപുഴ ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി ജില്ലാ കമ്മിറ്റിയംഗം ടി.പി. സൗദാമിനി അധ്യക്ഷത വഹിച്ചു. ചെറുപുഴ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഡി. പ്രവീൺ, പഞ്ചായത്തംഗങ്ങളായ കെ.വി. മോഹനൻ, ജമീല കോളയത്ത്, ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി രേഖാ ജേക്കബ്, കെ. കോമളവല്ലി, സാലി സണ്ണി, എം.വി. രമണി, എ. ശോഭ, എം. റുഖിയ, മിനി ചായനാനിയ്ക്കൽ എന്നിവർ പ്രസംഗിച്ചു. കെ. ഓമന, എ.ജി. ഇന്ദിര എന്നിവർ മറുപടി പ്രസംഗം നടത്തി.
Movies
വിവാഹത്തിന് ശേഷം കുടകിൽ റിസപ്ഷൻ സംഘടിപ്പിച്ച് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. രശ്മികയുടെ ജന്മസ്ഥലമാണ് കുടക്. ഏപ്രിൽ ആറിനായിരുന്നു റിസപ്ഷൻ കുടകിലെ പ്രിയപ്പെട്ടവർക്കായി രശ്മിക നടത്തിയത്.
ഏപ്രിൽ ആറിന് കുടകിലെ വിരാജ്പേട്ടയിലുള്ള സെറിനിറ്റി കൺവെൻഷൻ ഹാളിൽ അടുത്ത ബന്ധുക്കൾക്കായാണ് വിരുന്ന് ഒരുക്കിയത്. പരമ്പരാഗതമായ കൂർഗ് വേഷത്തിലാണ് രശ്മിക ചടങ്ങിന് എത്തിയത്.
സ്വർണാഭരണങ്ങളും മുല്ലപ്പൂവ് ചൂടിയ മുടിയും രശ്മികയെ കൂടുതൽ സുന്ദരിയാക്കി. വിജയ് ദേവരകൊണ്ടയാകട്ടെ റെട്രോ ലുക്കിലാണ് എത്തിയത്.
റിസപ്ഷനിടെ വിജയ് നടത്തിയ പ്രസംഗം അതിഥികളുടെ കൈയടി നേടി. കുടകിലെ സ്ത്രീകളുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടാണ് വിജയ് തന്റെ പ്രസംഗം ആരംഭിച്ചത്.
കുടകിലെ സ്ത്രീകൾ അതീവ സുന്ദരികളാണെന്ന് താൻ രശ്മികയെ പരിചയപ്പെടുന്നതിന് മുമ്പ് തന്നെ കരുതിയിരുന്നതായി വിജയ് പറഞ്ഞു. ‘‘കൂർഗിലെ സ്ത്രീകൾ അതിസുന്ദരികളാണെന്ന് ഇവളെ കാണുന്നതിനു മുമ്പേ ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു, ഇപ്പോൾ ഞാൻ അവരിൽ ഒരാളെ വിവാഹം കഴിച്ചിരിക്കുന്നു, അതിൽ ഞാൻ വളരെയധികം സന്തുഷ്ടനാണ്.
അടുത്ത തവണ വരുമ്പോൾ രശ്മിക കുട്ടിയായിരുന്നപ്പോൾ വളർന്ന സാഹചര്യങ്ങളും സ്ഥലങ്ങളും എനിക്ക് കാണണം. ഇത് എന്റെ മൂന്നാമത്തെ കുടക് സന്ദർശനമാണ്.
രശ്മികയെ പരിചയപ്പെടുന്നതിന് മുൻപ് സ്കൂൾ സുഹൃത്തുക്കൾക്കൊപ്പം ആദ്യമായി വിനോദയാത്ര വന്നത് ഇവിടേക്കായിരുന്നു. അന്ന് ഞാൻ താമസിച്ചത് അവളുടെ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്,’’ വിജയ്യുടെ വാക്കുകൾ.
District News
തുറവൂർ: അരൂർ നിയോജകമണ്ഡലത്തിലെ സ്ഥാനാർഥികളുടെ മണ്ഡലപര്യടന സ്വീകരണ പരിപാടി തുടങ്ങി.
യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ഇന്നലെ രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണം കോടംതുരുത്ത് വെസ്റ്റ്, എഴുപുന്ന, മണിയറ പാലം, പിഎസ് കവല, എഴുപുന്ന തെക്ക്, ചേരുങ്കൽ, വല്ലേത്തോട് തുടർന്ന് ഉച്ചകഴിഞ്ഞ് കുത്തിയതോട് വെസ്റ്റ് എന്നിവിടങ്ങളിൽ പ്രചാരണം നടത്തി.
എല്ഡിഎഫ് സ്ഥാനാര്ഥി ദലീമ എരമല്ലൂര് കാക്കത്തുരുത്തില് ഗൃഹ സന്ദർശനത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. പാണാവള്ളി, നാല്പത്തെണ്ണീശ്വരം, കുത്തിയതോട് തുടങ്ങിയ പ്രദേശങ്ങളിലെ മരണവീടുകളിലെത്തി ബന്ധുമിത്രാദികളെ ആശ്വസിപ്പിച്ചു. തുറവൂര് സില്ക്കിലെ യാത്രയയപ്പ് ചടങ്ങില് പങ്കെടുത്തു. എഴുപുന്നയിലെ വീടുകളില് കയറി വോട്ടഭ്യര്ഥിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന സ്വീകരണ പരിപാടിയുടെ ഭാഗമായി എരമല്ലൂർ, ചന്തിരൂർ, അരൂർ, അരൂക്കുറ്റി, വടുതല, പെരുമ്പളം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി.
എൻഡിഎ സ്ഥാനാർഥി ജ്യോതിഷ് ഇന്നലെ രാവിലെ കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാൻചേരിയുടെ വീട് സന്ദർശിച്ച് ചർച്ച നടത്തി. തുടർന്ന് കരുമാഞ്ചേരി കവലയിലെ സ്ഥപനങ്ങളിൽ കയറി. വ്യവസായ കേന്ദ്രങ്ങൾ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു.
National
ജയ്പുർ: വിവാഹ റിസപ്ഷനിടെ നടന്ന മോഷണത്തിൽ പ്രതി പിടിയിൽ. റിസപ്ഷൻ നടക്കവെ വധുവിന്റെ ഹാൻഡ്ബാഗ് മോഷ്ടിച്ചത് കാമറയിൽ ലൈവായി പതിഞ്ഞതോടെയാണ് കള്ളൻ പിടിയിലായത്. വരനും വധുവും അതിഥികളെ സ്വീകരിക്കുന്ന തിരക്കിൽ നിൽക്കുമ്പോഴാണ് മോഷ്ടാവ് ബാഗുമായി കടന്നത്. നാല് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും ബാഗിലുണ്ടായിരുന്നു. ഫെബ്രുവരി ഏഴിന് സംഭവിച്ച മോഷണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വിവാഹ റിസപ്ഷൻ തുടരുമ്പോഴാണ് വേദിയിലേക്ക് നന്നായി വസ്ത്രം ധരിച്ചെത്തിയ മോഷ്ടാവ് വധുവിനു സമീപം എത്തിയത്. തുടർന്ന് ബാഗുമായി കടന്നുകളയുകയായിരുന്നു. റിസപ്ഷൻ തീരാറായപ്പോഴാണ് വധുവിനു തന്റെ ബാഗ് മോഷണം പോയത് മനസിലായത്. തുടർന്ന് പരിപാടിയുടെ വീഡിയോ പരിശോധിച്ചപ്പോൾ പ്രതി ബാഗ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇതുമായി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
Kerala
തിരുവനന്തപുരം: ബാറുടമയുടെ മദ്യസത്കാരത്തില് പങ്കെടുത്ത എക്സൈസ് ഇന്സ്പെക്ടര്ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്ക്കും സസ്പെന്ഷന്.
വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇന്സ്പെക്ടര് വിജി സുനില്കുമാര്, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്സൈസ് ഓഫീസര്മാര് എന്നിവരെയാണ് സസ്പെന്ഡ് ചെയ്തത്.
കോവളം വാഴമുട്ടത്തെ ബാര് ഹോട്ടലില് യൂണിഫോമിലെത്തി ഉദ്യോഗസ്ഥര് മദ്യസത്കാരത്തില് പങ്കെടുത്തതായി കണ്ടെത്തിയതിനെ തുടര്ന്നാണ് നടപടി. എക്സൈസ് വിജിലന്സ് ഓഫീസര് നടത്തിയ അന്വേഷണത്തില് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി.
എക്സൈസ് ഉദ്യോഗസ്ഥര് തങ്ങളുടെ അധികാരപരിധിയിലുള്ള ബാറുകളില് ഇത്തരം പരിപാടികളില് പങ്കെടുക്കാന് പാടില്ലെന്നാണ് വകുപ്പുതല ചട്ടം.
ബാര് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥസംഘമാണ് ബാറുടമയുടെ മദ്യസത്കാരത്തില് പങ്കെടുത്തത് എന്നതും ഗുരുതര ചട്ടലംഘനമാണ്. 2022ല് മൂവരും തിരുവനന്തപുരം റേഞ്ചില് ജോലിചെയ്യുമ്പോഴാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.
ഉദ്യോഗസ്ഥരുടെ ചിത്രം സഹിതമാണ് എക്സൈസ് കമ്മിഷണര്ക്കു പരാതി ലഭിച്ചത്. ഉദ്യോഗസ്ഥരെ സത്കരിച്ച വിവരം ബാറുടമയും സ്ഥിരീകരിച്ചു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ സത്കരിച്ചതിന് ബാര് ഉടമയ്ക്കെതിരേയും നടപടിയുണ്ടാകും.
District News
തൊടുപുഴ: ജില്ലാ പഞ്ചായത്ത് മെംബറായി തെരഞ്ഞെടുക്കപ്പെട്ട മനോജ് കോക്കാട്ടിന് ജില്ലാ ഒളിമ്പിക് അസോസിയേഷന് സ്വീകരണം നല്കി.
പ്രസിഡന്റ് ഡോ. റോണി അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിംമ്പിക് അസോസിയേഷന് ഭാരവാഹിയായ മനോജ് കോക്കാട്ടിന് ജില്ലയിലെ കായികമേഖലയുടെ വളര്ച്ചയ്ക്ക് ആവശ്യമായ പദ്ധതികള് നടപ്പാക്കാന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഭാരവാഹികളായ സൈജന് സ്റ്റീഫന്, ഡോ. പ്രിന്സ് കെ. മറ്റം, ശരത്ത് യു. നായര്, എന്. രവീന്ദ്രന്, ബിനു ജെ. കൈമള്, എ.ജെ. നിവാസ്, ജിമ്മി മറ്റത്തിപ്പാറ തുടങ്ങിയവര് പ്രസംഗിച്ചു.
Movies
അമ്പതു വർഷം മുമ്പത്തെ ഒരു പത്രവാർത്തയുടെ കട്ടിംഗ് കണ്ടപ്പോൾ നടൻ കുഞ്ചാക്കോ ബോബന് വിസ്മയം. എങ്ങനെ വിസ്മയിക്കാതിരിക്കും പിതാവ് ബോബന്റെയും അമ്മ മോളിയുടെയും വിവാഹ വാർത്തയുടെ പത്ര കട്ടിംഗ് ആണത്. ദീപികയിൽ 1975 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച വാർത്തയുടെ കട്ടിംഗ് ആണ് ദീപികയുടെ ലൈബ്രറിയിൽനിന്നു ചാക്കോച്ചനു വാട്ട്സ് ആപ്പിൽ ലഭിച്ചത്. അപ്രതീക്ഷിതമായ ആ വാർത്തയുടെ കട്ടിംഗ് കണ്ടതും ചാക്കോച്ചൻ വിസ്മയത്തോടെയും കൗതുകത്തോടെയും പ്രതികരിച്ചു. പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെ: ഫിലിം പ്രൊഡ്യൂസർ, ഡയറക്ടർ, സ്റ്റുഡിയോ ഒാണർ ശ്രീ എം. കുഞ്ചാക്കോയുടെ പുത്രനും എക്സൽ ഗ്ലാസിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ ബോബൻ കുഞ്ചാക്കോയും ചാലക്കുടി മാളിയേക്കൽ ശ്രീ ഇട്ടൂപ്പിന്റെ മകൾ മോളിയുമായുള്ള വിവാഹം നവംബർ 5-ാം തീയതി ഉച്ചകഴിഞ്ഞ് ആലപ്പുഴയിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. വിവാഹചടങ്ങുകളോടനുബന്ധിച്ച് ശ്രീ യേശുദാസൻ, അന്പിളി, സുജാത, എം.എസ്. വിശ്വനാഥൻ മുതലായവരുടെ പാട്ടുകച്ചേരിയും ഉഷാ കുമാരി, ജയഭാരതി എന്നിവരുടെ ഡാൻസ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും. പരിപാടികൾ പൊതുജനങ്ങൾക്ക് പാസ് കൂടാതെ കാണാനുള്ള പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഈ വാർത്തയോടൊപ്പം ബോബന്റെയും മോളിയുടെയും ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.